ശാസ്ത്രമേള 2023
മാവേലിക്കര ഉപജില്ല ശാസ്ത്രമേള 2023 ഒക്ടോബർ 21 2023 മാവേലിക്കര ഉപജില്ല ശാസ്ത്രമേള 2023, പടനിലം HSS ൽ ഇന്നേ ദിവസം നടത്തുകയുണ്ടായി.9.30 യോടെ സ്കൂളിൽ എത്തുകയും അപ്പോൾ തന്നെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. പ്രാദേശിക ചരിത്ര മത്സരം നടക്കുന്ന ക്ലാസ്സിൽ ആവശ്യമായ പേപ്പറുകൾ വിതരണം ചെയ്യുക എന്നതായിരുന്നു ആദ്യ ഡ്യൂട്ടി. പിന്നീട് ഷീജ ടീച്ചറിനോട് ഒപ്പം വർക്കിംഗ് മോഡൽ യു. പി വിഭാഗം മത്സരത്തിന് മേൽനോട്ടം വഹിക്കയും കുട്ടികൾക്കു ചെസ്റ്റ് നമ്പർ നൽകുകയും ചെയ്തു.1.30 യോട് കൂടി മത്സരം അവസാനിച്ചു.. ഉച്ചക്ക് 1 മണിക്ക് ഉച്ചയൂണ് (കഞ്ഞി ) കുടിച്ചു. കുട്ടികളുടെ ശാസ്ത്രമേഖയിലെ കഴിവ് എന്നെ വളരെയധികം ഞെട്ടിച്ചു.. AEO യോട് യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങിപോന്നു 🥰