സ്കൂൾ ഇൻഡക്ഷൻ 2023( അഞ്ചാം dinam)

       സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023

ഒക്ടോബർ 20, 2023




സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി ഇന്നേ ദിവസം ശാസ്ത്രമേള നടക്കുന്ന, പടനിലം ഗവണ്മെന്റ് HSS ൽ ഇൻവിജിലേറ്റർ ആയി നില്കാൻ കഴിയുകയും ചെയ്തു.9.30യോട് കൂടി സ്കൂളിൽഎത്തിച്ചേർന്നു.എത്തിച്ചേർന്ന ഉടനെ തന്നെ ക്ലാസ്സ്‌റൂമിൽ ഡ്യൂട്ടിക് കയറി.

LP വിഭാഗം കുട്ടികളുടെ "നമ്പർ ചാർട്ട്" മേക്കിങ് മത്സരത്തിന് മേൽനോട്ടം വഹിച്ചത് ഞാൻ ആയിരുന്നു. ഏതാണ്ട് 21 കുട്ടികൾ ഉണ്ടായിരുന്നു. 9.45 നു തുടങ്ങിയ മത്സരം 12.45 വരെ നീണ്ടു നിന്നു. കുട്ടികളുടെ സാന്നിധ്യം ഉറപ്പ് വരുത്തി അവരിൽ നിന്ന് ഒപ്പ് വാങ്ങി.. അവർക്ക് അതാതു ചെസ്റ്റ് നമ്പർ നൽകി. കുറിപ്പ് എഴുതുവാൻ പേപ്പർ നൽകി. പേരെന്റ്സ് ആൻഡ് ടീച്ചേർസ് എന്നിവരുടെ സാന്നിധ്യം ക്ലാസ്സ്‌റൂം പരിസരത്ത് ഉണ്ടാകുവാൻ പാടില്ല എന്ന് നിഷ്കർഷമായ നിർദേശം ഞങ്ങൾക്ക് ലഭിച്ചിരുന്നു . 2.30യോട് കൂടി മത്സരം ഏതാണ്ട് അവ- സാനിച്ചു.വിധികർത്താക്കൾ മാർക്ക്‌ രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഊണ് ലഭിച്ചു. വൈകുന്നേരം 3 മണിയോടെ അവിടെ നിന്നും മടങ്ങി. കൊച്ചുകുഞ്ഞുങ്ങളുമായി അത്രെയും സമയം ചിലവഴിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു 🥰


അങ്ങനെ 5 ദിവസം നീണ്ടു നിന്ന സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് വിട.🥰🥰


Comments

Popular posts from this blog

സാകല്യേന ക്യാമ്പ്