സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023 (നാലാം ദിനം )

      സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023

ഒക്ടോബർ 19 2023

      


 

സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങൾ ഇറവൻകര ഗവണ്മെന്റ് H. S. ൽ ചിലവഴിക്കുകയുണ്ടായി.ഇന്ന് നാലാം ദിവസം ആയിരുന്നു. സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം ആയിരുന്നു. നാളെ സ്കൂൾ ശാസ്ത്രമേളയുടെ ഡ്യൂട്ടിക്കായി പടനിലം നൂറനാട് HS ൽ പോകേണ്ടതുണ്ട്. പതിവ് പോലെ HM നെ കണ്ടു രജിസ്റ്ററിൽ ഒപ്പിട്ട ശേഷം, ഒൻപതാം ക്ലാസ്സിൽ ചലനനിയമങ്ങൾ പഠിപ്പിച്ചു. വർക്ക്‌ എക്സ്പീരിയൻസ് ക്ലാസ്സിൽ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ശാസ്ത്രമേളയോടൊപ്പം വർക്ക്‌ എക്സ്പീരിയൻസ് എക്സിബിഷനും നാളെ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഒരുക്കത്തിൽ ആയിരുന്നു അവർ. ഒൻപതാം ക്ലാസ്സിൽ ലത ടീച്ചർ മലയാളം ക്ലാസ്സ്‌ എടുക്കുന്നത് നിരീക്ഷിക്കാൻ അവസരം ലഭിച്ചു. K. M മാത്യുവിന്റെ ആത്‌മകഥയായ "ജീവിതം ഒരു പ്രാർത്ഥന "എന്ന പാഠഭാഗം ആണ് ടീച്ചർ പഠിപ്പിച്ചത്. പുതിയ ഗണിതധ്യാപിക രേഖ ടീച്ചറിന്റെ ആദ്യത്തെ ക്ലാസും നിരീക്ഷിക്കുവാൻ ഭാഗ്യം ലഭിച്ചു. "സിമിലർ ട്രയഗിൾസ് "എന്ന പാഠം ടീച്ചർ തുടങ്ങി വച്ചു. ഹേമ ടീച്ചറിനു ഹരിപ്പാട് സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെ തുടർന്നാണിത്. ഞങ്ങൾക്ക് ഹേമ ടീച്ചർ ലഡ്ഡു നൽകി.

ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം ആറാം ക്ലാസ്സിൽ കയറി കുട്ടികളെ ഗുണനപട്ടിക പഠിപ്പിച്ചു. ഹൈ സ്കൂൾ കുട്ടികൾക്കു ഒരു " ലഹരി ബോധവത്കരണ ക്ലാസ്സ് " എടുക്കയുണ്ടായി. ശേഷം HM, അധ്യാപകർ, കുട്ടികൾ, അനധ്യാപകർ ഏവരോടും യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. HM നും ടീച്ചർമാർക്കും കുട്ടികൾക്കും ഞങ്ങളെ കുറിച്ചു നല്ല അഭിപ്രായം ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം... നാളെ കുറെ വിരുതന്മാരെ പടനിലം H S ൽ കാണാം എന്നാ ശുഭപ്രതീക്ഷയോടെ നിർത്തട്ടെ..🥰

Comments

Popular posts from this blog

സാകല്യേന ക്യാമ്പ്