സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023

   സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023

    ഒക്ടോബർ 16 2023





BEd curriculam അനുശാസിക്കുന്ന സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി ഇന്നേ ദിവസം ഗവണ്മെന്റ്  V H. S. S ഇറവൻകര സന്ദർശിക്കുകയുണ്ടായി. കൃത്യം 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു.6 പേർ അടങ്ങുന്ന ഒരു ടീം ആയിട്ടാണ് ഞങ്ങൾ സ്കൂൾ ഇൻഡക്ഷന് പോയത്. എന്നോടൊപ്പം അമൃത ആനന്ദ്, ജോബ് ബി ജോൺ, ആര്യ കൃഷ്ണൻ, സുഭദ്ര എസ് നമ്പൂതിരി, കാർത്തിക എസ് എന്നിവരും ഉണ്ടായിരുന്നു. എത്തിയയുടനെ തന്നെ ഹെഡ്മാസ്റ്ററിനെ പരിചയപ്പെടുകയും അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് ഞങ്ങൾ വന്നതിന്റെ ഉദ്ദേശ്യം അറിയിക്കുകയും ചെയ്തു. കോളേജിൽ നിന്ന് തന്നെ വിട്ട അറ്റന്റൻസ് രജിസ്റ്റർ, ഔദ്യോഗിക കത്ത് എന്നിവ HM നു കൈമാറി.രജിസ്റ്ററിൽ ഒപ്പിട്ടു. HM ന്റെ അനുവാദത്തോടെ സ്കൂളിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചു. സ്കൂളിന്റെയും മറ്റും ചിത്രങ്ങൾ എടുത്തു. ടീച്ചർമാരെ പരിചയപ്പെട്ടു.HM ൽ നിന്നും ടീച്ചർമാരിൽ നിന്നുംഞങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിൽ, സ്കൂളിലെ ആന്റിയോട് ഒപ്പം ചേർന്നു.

ഉച്ചയ്ക്ക് ശേഷം 7,8 ക്ലാസ്സുകളിൽ കയറി. ഫ്രീ പീരിയഡ് ആയിരുന്നു. കുട്ടികളെ ചെറിയ ഗെയിംസ് കളിപ്പിച്ചു.അവരോട് ചെറിയ ചെറിയ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മലയാളം ടീച്ചർ ആയ ലത ടീച്ചറിന്റെ ക്ലാസ്സ് നിരീക്ഷിച്ചു വേണ്ട കാര്യങ്ങൾ രേഖപ്പെടുത്തി. ഓരോ ക്ലാസ്സുകളുടെയും ടൈം ടേബിൾ വാങ്ങി.4 മണിക്ക് ബെൽ മുഴങ്ങിയപ്പോൾ വീണ്ടും HM നു മുൻപാകെ രജിസ്റ്ററിൽ ഒപ്പിട്ടു അവിടെ നിന്നും സന്തോഷത്തോടെ മടങ്ങി. കുട്ടികളോട് ഒത്തുള്ള അനുഭവം വേറിട്ടത് തന്നെ ആയിരുന്നു. ടീച്ചർമാരുടെയും, നോൺ ടീച്ചിങ് സ്റ്റാഫ്സ്ന്റെയും സഹകരണം ഞങ്ങളിൽ വളരെ സന്തോഷം ഉളവാക്കി.

ശേഷം നാളെ 🥰🥰

     

      

Comments

Popular posts from this blog

സാകല്യേന ക്യാമ്പ്