യൂണിയൻ ഇലക്ഷൻ 2023

 KUCTE കുന്നം യൂണിയൻ ഇലക്ഷൻ 2023

  ഒക്ടോബർ 13, 2023.


KUCTE കുന്നം 2023 യൂണിയൻ തെരഞ്ഞെടുപ്പ് ഇന്നേ ദിവസം ഭംഗിയായി നടത്തുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.10/10/2023നു (ചൊവ്വ) സ്ഥാനാർഥികൾ  പ്രിൻസിപ്പാൾ രശ്മി ടീച്ചറിന് മുൻപാകെ നാമദിർദേശപട്ടിക സമർപ്പിക്കുകയും,2 പേർ വീതം ഓരോ സ്ഥാനാർത്ഥിയെയും പിന്താങ്ങുകയും ചെയ്തു. കൃത്യം രണ്ട് ദിവസം കഴിഞ്ഞു 13/10/2023 വെള്ളിയാഴ്ച, പ്രെസിഡിങ് ഓഫീസർ ശ്യാം ബാബു  സാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഭംഗിയായി നടത്താൻ സാധിച്ചു. 10.30 മുതൽ 12 മണി വരെ ആയിരുന്നു അനുവദിച്ച സമയം. പ്രെസിഡിങ് ഓഫീസർക്കു കീഴിൽ കോളേജിലെ മറ്റു അധ്യാപകരും അവരുടേതായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് ഇലക്ഷന് അതാതു സ്ഥാനങ്ങൾ വഹിച്ചു... കലാധ്യാപകൻ രാകേഷ് സാറിന്റെ (കണ്ണൻ നായർ ) സാന്നിധ്യം എടുത്തു പറയേണ്ട ഒന്നാണ്. റിട്ടേനിംഗ് ഓഫീസർ ആയി ചുമതല വഹിച്ചത് പ്രിൻസിപ്പാൾ മാം ആണ്. പോളിങ്ങിനു ശേഷം എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു.

11/10/2023 ബുധനാഴ്ച "MEET THE CANDIDATE" പ്രോഗ്രാമിൽ 13 സ്ഥാനാർഥികൾ ഞങ്ങൾക്കു മോഹനവാഗ്ദാനങ്ങൾ നൽകുകയും അവരുടെ ആശയങ്ങൾ കുട്ടികളും അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അനധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു.

ആദ്യമായി, ചെയർമാൻ സ്ഥാനത്തേക് 2 സ്ഥാനാർഥികൾ മത്സരിച്ചു.. ഞങ്ങൾ കുട്ടൻ എന്ന് ഓമനപ്പേര് വിളിക്കുന്ന അഭിജിത് എ കുട്ടൻ, ലുട്ടാപ്പി എന്ന് ഓമനപ്പേര് ഉള്ള കാർത്തിക എസ് എന്നിവർ.വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക് അപർണ, മഞ്ജുഷ എന്നിവർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക് ദേവഷ്, തേജസ്വിനി, ആര്യ കൃഷ്ണ എന്നിവർ, ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക് ജറ്റ്‌ലി, ബിജിൽ എന്നിവർ, സ്പോർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക് ബാസിത്‌, ആർഷ എന്നിവർ,മാഗസിൻ എഡിറ്റർ സ്ഥാനത്തേക് സുഭദ്ര, പ്രവീൺ, അനു ബാബു എന്നിവർ മത്സരിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം വോട്ട് എണ്ണൽ ആരംഭിച്ചു. ആകാംക്ഷയ്ക്കു വിരാമമിട്ടു കൊണ്ട് ബഹുമാനപ്പെട്ട ശ്യാം ബാബു സർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചെയർമാൻ സ്ഥാനത്തേക് അഭിജിത് എ കുട്ടൻ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക് മഞ്ജുഷ, ജനറൽ സെക്രട്ടറി ആയി ദേവഷ്, ആർട്സ് ക്ലബ്‌ സെക്രട്ടറി ആയി ബിജിൽ, സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ആയി ബാസിത്, മാഗസിൻ എഡിറ്റർ ആയി പ്രവീൺ എന്നിവർ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരമായിരുന്നു.  പൂമാലയിട്ട് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സ്ഥാനാർഥികളെ വേദിയിലേക് വരവേൽകുകയും പ്രിൻസിപ്പൽ രശ്മി മാം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

അതിന് ശേഷം വിജയിച്ചവർ ലഡ്ഡു വിതരണം ചെയ്തു. സന്തോഷസൂചകമായി പടക്കം പൊട്ടിച്ചു.  സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം വരുന്ന തിങ്കൾ മുതൽ വെള്ളി വരെ നടത്താൻ തീരുമാനിച്ച വിവരം ഹെന ടീച്ചർ അറിയിക്കയും ഓരോ കുട്ടിക്കും സ്കൂൾ വേർതിരിച്ചു നൽകുകയും ചെയ്തു. വേണ്ട മാർഗ്ഗനിർദേശങ്ങൾ പ്രിൻസിപ്പൽ, മറ്റു അധ്യാപകർ നൽകി. തുലാമഴ തകർത്ത് പെയ്യുകയായിരുന്നതിനാൽ ഞങ്ങളുടെ ഗാനമേള പുറത്തേക് ആരും കേട്ടില്ല. മഴ മാറിയപ്പോൾ എല്ലാവരും വീട്ടിലേക് തിരിച്ചു പോയി.... ഇനി സ്കൂൾ ഇൻഡക്ഷൻ നാളുകൾ.... വേറിട്ട ഒരു അനുഭവം ആയിരിക്കും അത് ... കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ലലോ..... ശുഭദിനം. 🥰

     




Comments

Popular posts from this blog

സാകല്യേന ക്യാമ്പ്