സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023 ( മൂന്നാം ദിനം )
സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023
ഒക്ടോബർ 18 2023
ഇന്നേ ദിവസം സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി ഗവണ്മെന്റ് V. H. S. S ഇറവൻകര സന്ദർശിക്കുകയും വേറിട്ട അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും കഴിഞ്ഞു. പ്രാർത്ഥനയ്ക്കു ശേഷം HM നെ കണ്ടു രജിസ്റ്ററിൽ ഒപ്പിട്ടു. 8, 9 എന്നീ ക്ലാസ്സുകളിൽ കയറി. കുട്ടികൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. സയൻസ് അധ്യാപകൻ പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് ലാബ് പരിചയപ്പെട്ടു. ഇലക്ട്രോണിക്സ് മേഖലയിൽ വളരെയധികം കഴിവ് ഉള്ള ആളാണ് സർ എന്ന് അദ്ദേഹത്തിന്റെ അവതരണത്തിൽ നിന്ന് മനസിലായി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വച്ചു. സ്വന്തമായി ഇലക്ട്രോണിക്സ് ഷോപ്പും അദ്ദേഹത്തിനുണ്ട്. ശാസ്ത്രമേളയ്ക്ക് കുട്ടികൾക്കു കൊണ്ട് പോകാൻ LINE FOLLOWER SENSOR നിർമിച്ചു നൽകിയത് അദ്ദേഹമാണ്. കുട്ടികൾ അതിന്റെ പ്രവർത്തനം വിശദീകരിച്ചു.
ഉച്ചയ്ക്ക് ശേഷം ഹൈ സ്കൂൾ കുട്ടികളെ ഒന്നിപ്പിച്ചു ഒരു ക്വിസ് മത്സരം നടത്തി. ഞങ്ങൾ 6 പേരും ഒരുമിച്ചാണ് നടത്തിയത്. അനന്തകൃഷ്ണൻ, പൗർണമി, സാന്ദ്ര എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.അവർക്കു HM സമ്മാനങ്ങളും നൽകി. 😍

Comments
Post a Comment