സ്കൂൾ ഇൻഡക്ഷൻ 2023 ( രണ്ടാം ദിനം )
സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 2023
ഒക്ടോബർ 17 2023
സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി കൃത്യം 9.30 ക്കു ഗവണ്മെന്റ് ഇറവൻകരയിൽ
എത്തിച്ചേരുകയും പതിവുപോലെ HM നെ കണ്ടു രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം ക്ലാസുകൾ ആരംഭിച്ചു. രണ്ട് ക്ലാസുകൾ നിരീക്ഷിക്കാൻ അവസരം ലഭിച്ചു. സ്റ്റേറ്റ് അസ്സസ്സമെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ടാലെന്റ്റ് ടെസ്റ്റിനായി കുട്ടികളെ അധ്യാപകർ വാർത്തെടുക്കുന്നത് കാണുവാൻ അവസരം ലഭിച്ചു. 5, 8 ക്ലാസ്സുകളിൽ ക്ലാസ്സ് എടുക്കുവാൻ കഴിഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിനു വേണ്ടിയുള്ള കുട്ടികളെ തിരഞ്ഞെടുക്കുവാൻ വേണ്ടി സ്കൂളിൽ ഒരു മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഉത്തരകടലാസ് നോക്കാൻ കഴിഞ്ഞു. ഉച്ചഭക്ഷണം ഉണ്ടാക്കുവാൻ സ്കൂളിലെ ആന്റിയെ സഹായിച്ചു. ഇന്നലത്തെ പോലെ തന്നെ HM ,ടീച്ചർമാരും, കുട്ടികളും എല്ലാവരും ഞങ്ങളോട് വളരെയധികം സഹകരിച്ചു. നാളെ വീണ്ടും കാണാം. 🥰

Comments
Post a Comment