TEACHING PRACTICE FOURTH WEEK
October 28 2024
ഇന്നേ ദിവസം പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. 9 th ക്ലാസ്സിൽ substitution പീരീഡിൽ കയറി oxidizing- reducing agents revise ചെയ്യിപ്പിച്ചു. ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. ഉച്ചയ്ക്ക് ശേഷം കുറച്ച് പരീക്ഷണങ്ങൾ ചെയ്ത് നോക്കി. 8 ക്ലാസ്സിലെ chemical changes എന്ന ചാപ്റ്ററിനു വേണ്ടിയുള്ളവ ആയിരുന്നു. വൈകിട്ട് പതിവ് പോലെ ദേശീയഗാനം കഴിഞ്ഞ് വീണ്ടും രജിസ്റ്ററിൽ ഒപ്പിട്ട് മടങ്ങി 🥰
October 29 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. ഇന്ന് 8 th ക്ലാസ്സിൽ exothermic and endothermic reactions എന്ന പാഠഭാഗം പഠിപ്പിക്കയുണ്ടായി. മഗ്‌നഷ്യം റിബ്ബൺ, hydrochloric acid, potassium permanganate എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആണ് ചെയ്തു കാണിച്ചത്. Magnesium, Hcl പ്രവർത്തിക്കുമ്പോൾ താപം പുറത്ത് വിടുന്നതിനാൽ അത് exothermic reaction ആണെന്നും KMnO4 ചൂടാക്കുമ്പോൾ അത് വിഘടിച്ചു ഓക്സിജൻ ഉണ്ടായത് താപം നൽകിയത് കൊണ്ടാണെന്നു കുട്ടികളെ പറഞ്ഞു മനസിലാക്കി. ഇത് താപ ആഗിരണ പ്രവർത്തനം ആണെന്നും കുട്ടികളിലേക്കു എത്തിക്കുവാൻ കഴിഞ്ഞു. NaOH, HCl എന്നിവയുടെ neutralization reaction താപമോചക പ്രവർത്തനം ആണെന്ന് പറഞ്ഞു കൊടുത്തു. വൈകുന്നേരം HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു മടങ്ങി.
October 30 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പിട്ടു.ഇന്ന് 9th ക്ലാസ്സിൽ ഒന്നാം പീരിയഡ് ആയിരുന്നു. ഓക്സിഡഷൻ നമ്പർ എന്ന ആശയമാണ് പഠിപ്പിച്ചത്. ചാർട്ട്, ആക്ടിവിറ്റി കാർഡ് എന്നിവയുടെ സഹായത്തോടെ
കുട്ടികളിലേക്കു പാഠഭാഗം എത്തിക്കുവാൻ കഴിഞ്ഞു.
ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. കുട്ടികളെ കൊണ്ട് മിനിഗെയിംസ് കളിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് വീണ്ടും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം മടങ്ങി.
October 31 2024
ഇന്ന് ദീപാവലി അവധി ആയിരുന്നതിനാൽ സ്കൂൾ പ്രവർത്തിദിനം അല്ല.
November 1 2024
ഇന്ന് കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ചു അസംബ്ലി ഉണ്ടായിരുന്നു. Prayer, news, quiz എന്നിവയ്ക്കു ശേഷം കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ HM അനുമോദിച്ചു. കേരളവുമായി ബന്ധപ്പെട്ട Quiz ആയിരുന്നു. ശേഷം പതിവ് പോലെ ക്ലാസുകൾ നടത്തി. ഇന്ന് പീരിയഡ് ഇല്ലാതിരുന്നതിനാൽ ക്ലാസ്സ് എടുക്കേണ്ടി വന്നില്ല. വൈകിട്ട് രജിസ്റ്ററിൽ ഒപ്പിട്ടു മടങ്ങി.



Comments
Post a Comment