സാകല്യേന ക്യാമ്പ്

         

   സാകല്യേന :മാനവികതയുടെ മുഴക്കം 🥰

September 23 to September 27

ഇന്ന് ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ക്യാമ്പിന് തുടക്കമായി. ക്യാമ്പിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ ആയിരുന്നു ആദ്യ കാൽവയ്പ്പ്.

ഇന്ന് ക്യാമ്പിന്റെ രണ്ടാം ദിനം ആയിരുന്നു. ഇന്നായിരുന്നു ഔദ്യോഗികമായി ക്യാമ്പും അതിനോടൊപ്പം എൻഎസ്എസ് ക്യാമ്പും ഉദ്ഘാടനം ചെയ്തത്. രാവിലെ 5 30ന് യോഗയും, അതിനോടൊപ്പംരാവിലത്തെ നടത്തവും കഴിഞ്ഞ്എല്ലാവരും റെഡിയായിഅവരവരെ ഏൽപ്പിച്ച ജോലികളിൽ ഏർപ്പെട്ടു. 9 മണിയോടുകൂടി എല്ലാവരും രാവിലത്തെ ഭക്ഷണംകഴിച്ചു. ശേഷം എൻഎസ്എസിന്റെ പതാക ഉയർത്തലും, ക്യാമ്പുമായി ബന്ധപ്പെട്ട വിളംബരജാഥയും ഉണ്ടായിരുന്നു.അതിനുശേഷം ഏതാനും ഗെയിമുകൾ കളിച്ചു. പിന്നീട് ഉദ്ഘാടന പരിപാടികൾ ആയിരുന്നു. ഏകദേശം ഒരു മണിയോടുകൂടി ഉദ്ഘാടന പരിപാടികൾ അവസാനിച്ചു.അതിനുശേഷം അന്നേ ദിവസത്തെ ന്യൂസ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പിന്നീട് ഉച്ചഭക്ഷ ണത്തിനുശേഷം വസന്തകുമാർ സാറിന്റെ ഒരു അടിപൊളി സെക്ഷൻ ആയിരുന്നു. ഡാൻസും പാട്ടും ഗെയിമുകളും ചർച്ചകളുമായി വളരെ രസകരമായ ഒരു സെക്ഷൻ. ആ സെക്ഷൻ കഴിഞ്ഞപ്പോൾ ഏകദേശം അഞ്ചരയായി. പിന്നീട് ചായകുടിച്ച് അതാത് ഗ്രൂപ്പുകാർ അവരവരുടെ ജോലികളിൽ ഏർപ്പെട്ടു. പിന്നീട് ഏഴു മണിയോടുകൂടി രാജേഷ് വെട്ടിയാർ എന്ന എഴുത്തുകാരനുമായി മീറ്റ് ആൻഡ് ചാറ്റ് എന്ന പരിപാടിയായിരുന്നു. അദ്ദേഹം കുറേ കാര്യങ്ങൾ പറയുകയും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് നാടൻപാട്ട് അരങ്ങായിരുന്നു. ശേഷം അന്നത്തെ ക്യാമ്പ് അവലോകനം നടത്തുകയും ഇന്നേ ദിവസത്തെ പരിപാടികൾ താൽക്കാലികമായി അവസാനിക്കുകയും ചെയ്തു.

ക്യാമ്പിന്റെ മൂന്നാം ദിനവും കടന്നു പോയി. ഇന്ന് വ്യത്യസ്തങ്ങളായ സെക്ഷനുകൾ ആയിരുന്നു. രാവിലെ വിശ്വൽ ആർട്ടിനെ കുറിച്ച് ടെൻസിംഗ് ജോസഫ് എന്ന സർ ക്ലാസെടുത്തു.അടുത്തതായി TV ഫെയിം റിയാസ് സന്റെ ഡാൻസ് ക്ലാസ്സ്‌ ആയിരുന്നു. ഉച്ചക്ക് ഭക്ഷണത്തിന് ശേഷം അധ്യാപനവും കൃഷിയും എന്ന വിഷയത്തിൽ മിൽമ MD മുരളി സർ സംസാരിച്ചു. മുഖ്യ പ്രഭാഷണം മിൽമ ചെയർ പേഴ്സൺ മണി വിശ്വവനാദ് നടത്തി. അടുത്തതായി സൈബർ ലോകവുമായി ബന്ധപ്പെട്ട ഏറെ കാര്യങ്ങൾ സൈബർ സെൽ ഉദ്യോഗസ്ഥൻ വിനോദ് സാർ ഞങ്ങൾക്കായി പറഞ്ഞു തന്നു. പിന്നീട് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന എൻഎസ്എസിന്റെ ഭാഗമായി നടത്തിയ ചടങ്ങായിരുന്നു. 7 മണി മുതൽ റിജോ സാറുമായി മീറ്റ് ആൻഡ് ചാറ്റ് ആയിരുന്നു. പിന്നീട് കുന്നം പാർലമെന്റ് എന്ന പേരിൽ ഒരു സംവാദവും, ശേഷം സർഗ്ഗ എന്ന പരിപാടിയും ക്യാമ്പ് അവലോകനവും നടന്നു.

ക്യാമ്പിന്റെ നാലാം ദിനമായ ഇന്ന് രാവിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ഉണ്ടായിരുന്നു. അതിനുശേഷം ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ ഒരു ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം ജനമൈത്രി പോലീസിന്റെ ലഹരിവിരുദ്ധബോധവൽക്കരണത്തിന്റെ ഭാഗമായി ഒരു നാടകവും ഉണ്ടായിരുന്നു. വളരെ മനോഹരമായ ഒരു നാടകമായിരുന്നു അത്. അതിനുശേഷം എൻഎസ്എസിന്റെ ഭാഗമായി അച്ഛൻകോവിലാർ പരിസരം ശുചീകരിക്കൽ ആയിരുന്നു. ഏഴുമണിയോടുകൂടി മനോജ് സാറിന്റെ മറ്റൊരു സെക്ഷൻഉണ്ടായിരുന്നു.ശേഷം കുട്ടികളുടെ ആടാൻ പാടാം എന്ന പരിപാടിയും അതിനുശേഷം ക്യാമ്പ്അവലോകനവും നടത്തി ഇന്നത്തെ ദിനം ഭംഗിയായി അവസാനിച്ചു 

ഇന്ന് സമാപന സമ്മേളനത്തോടെ സപ്ത ദിന ക്യാമ്പ് ഇന്ന് അവസാനിച്ചു. ഔപചാരിക ചടങ്ങുകൾക്കു ശേഷം കുട്ടികളും, അധ്യാപകരും അവരുടെ ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ച്. ശേഷം 2.30 ഓടും കൂടി ഉച്ച ഭക്ഷണം കഴിഞ്ഞ് 4 മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. കുട്ടികൾ അവരുടെ വീടുകളിലേക്കു മടങ്ങി.





















Comments

Popular posts from this blog