Second and third week
TEACHING PRACTICE SECOND WEEK October 14,2024 ഏഴാം ദിവസമായ ഇന്ന് ഞങ്ങൾ 6 പേരും കൃത്യം 9.30 മണിക്ക് എത്തിച്ചേർന്നു. HM ഇന്ന് ലീവ് ആയതിനാൽ മഞ്ജുഷ ടീച്ചറിനെ കണ്ടതിനു ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു. ശാസ്ത്രമേളയുടെ തിരക്കായിരുന്നു. എങ്കിലും 8th ക്ലാസ്സിൽ ഫ്രീ പീരിയഡ് ആയ IT പീരിയഡ് ൽ കയറി THRUST AND PRESSURE എന്ന ഭാഗം പഠിപ്പിച്ചു. ശാസ്ത്രമേളയ്ക്കു വേണ്ടി ഒൻപതാം ക്ലാസ്സിലെ യുക്തയെയും ഗൗരിശങ്കരിനെയും TIR എന്ന ഭാഗം പറഞ്ഞു കൊടുത്തു. 4മണിക്ക് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം മടങ്ങി. പാഠഭാഗത്തിന് ആവശ്യമായ ICT, Wheat flour, Balloons, Iron nails എന്നിവ കൃത്യമായി തയ്യാറാക്കി വച്ചു. പരീക്ഷണങ്ങൾ വഴി കുട്ടികളിലേക് വ്യാപകമർദം , മർദം എന്നി ആശയങ്ങൾ വിജയകരമായി എത്തിക്കുവാൻ കഴിഞ്ഞു. October 15 2024 എട്ടാം ദിവസമായ ഇന്ന് പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് ആയി കുട്ടികളും അധ്യാപകരും മാവേലിക്കരയിൽ പോയിരികയായിരുന്നു. 8 th ക്ലാസ്സിൽ സെക്കന്റ് പീരിയഡ് ആയിരുന്നു. അന്ന് handwashing day യുടെ ഭാഗമായ സ്പെഷ്യൽ ക്ലാസ്സ് ഉള്ളതിനാൽ ലെസ്സൺ പ്ലാൻ എടുത്...